---
title: "ആരാകും ...? 'മന്ത്രി അല്ലാത്ത ഒരാൾ കെപിസിസി പ്രസിഡന്റ് ആകണം'; രാഹുൽ ഗാന്ധിയെ നിലപാട് അറിയിച്ച് സണ്ണി ജോസഫ്"
english_title: "Sunny Joseph Seeks Full-Time KPCC President, Meets Rahul Gandhi; Matthew Kuzhalnadan Meets KC Venugopal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378018/ kpcc-president-race-sunny-joseph-rahul-matthew-kuzhalnadan"
published_at: "2026-08-11T18:36:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b1e78d1987_kpcc-president-race-sunny-joseph-rahul-matthew-kuzhalnadan.jpg"
keywords: ["KPCC President", "Sunny Joseph", "Rahul Gandhi", "Congress Kerala"]
---

# ആരാകും ...? 'മന്ത്രി അല്ലാത്ത ഒരാൾ കെപിസിസി പ്രസിഡന്റ് ആകണം'; രാഹുൽ ഗാന്ധിയെ നിലപാട് അറിയിച്ച് സണ്ണി ജോസഫ്

> **Lead Summary:** ദില്ലി: കെപിസി അധ്യക്ഷ സ്ഥാനത്തേക്ക് മന്ത്രിസ്ഥാനമില്ലാത്ത ഫുൾടൈം നേതാവിനെ വേണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് നിർദേശിച്ചതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ദില്ലിയിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ രാഷ്ട്രീയ കാര്യങ്ങളും കോൺഗ്രസിന്റെ സംഘടനാപരമായ വിഷയങ്ങളും വിശദമായി ചർച്ചയായി.

## Article Content

ദില്ലി: കെപിസി അധ്യക്ഷ സ്ഥാനത്തേക്ക് മന്ത്രിസ്ഥാനമില്ലാത്ത ഫുൾടൈം നേതാവിനെ വേണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് നിർദേശിച്ചതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ദില്ലിയിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ രാഷ്ട്രീയ കാര്യങ്ങളും കോൺഗ്രസിന്റെ സംഘടനാപരമായ വിഷയങ്ങളും വിശദമായി ചർച്ചയായി.

> "താൻ നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കുന്ന സാഹചര്യത്തിൽ കെപിസിസിക്ക് പുതിയൊരു ഫുൾടൈം പ്രസിഡന്റ് വരുന്നതാണ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് നല്ലത്" എന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചതായി സണ്ണി ജോസഫ് പറഞ്ഞു.

മന്ത്രിസ്ഥാനമില്ലാത്ത വ്യക്തിയായിരിക്കണം പുതിയ അധ്യക്ഷനാകേണ്ടത് എന്നും ഈ പദവിയിലേക്ക് എംഎൽഎമാർക്കും എംപിമാർക്കും ഒരുപോലെ യോഗ്യതയുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കമാൻഡ് കൃത്യമായ ആലോചനകൾ നടത്തി യോഗ്യനായ ഒരാളെ ഉടൻ തന്നെ തീരുമാനിക്കും എന്നും പ്രഖ്യാപനം അധികം വൈകില്ല എന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സണ്ണി ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഡൽഹിയിൽ കെ സി വേണുഗോപാലുമായി മാത്യു കുഴൽനാടൻ എംഎൽഎ കൂടിക്കാഴ്ച നടത്തി. ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കളുടെ പേരുകൾ സജീവമായി ചർച്ചകളിലേക്ക് വന്നതിന് പിന്നാലെയാണ് മാത്യു കുഴൽനാടൻ ഡൽഹിയിലെത്തിയത്.

കെ സി വേണുഗോപാലിന്റെ വസതിയിൽ എത്തിയ മാത്യു കുഴൽനാടൻ ഉച്ചഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. കൂടിക്കാഴ്ചയിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് താല്പര്യം വീണ്ടും അറിയിച്ചു എന്നാണ് സൂചന.കെ സി പക്ഷത്ത് നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന നേതാക്കളിൽ ഒരാളാണ് മാത്യു കുഴൽനാടൻ.

അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആൻ്റോ ആൻ്റണി, ജോസഫ് വാഴയ്ക്കൻ അടക്കമുള്ള പേരുകളും സജീവമായി ചർച്ചകളിലുണ്ട്.

**English Summary:**

KPCC president Sunny Joseph met Rahul Gandhi in Delhi and suggested appointing a full-time president without a ministerial post. He said the high command will decide soon. Meanwhile, MLA Matthew Kuzhalnadan met KC Venugopal and reportedly reiterated his interest in the post. Other names under consideration include Shafi Parambil, Kodikunnil Suresh, Benny Behanan, Anto Antony and Joseph Vazhakkan.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378018/ kpcc-president-race-sunny-joseph-rahul-matthew-kuzhalnadan)